കണ്ണൂർ വിമാനത്താവളത്തിലെ ഓൺലൈൻ ടാക്സികൾ തടയുന്നതായി പരാതി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി പോകുന്ന ഓൺലൈൻ ടാക്സിക്കാർക്ക് എതിരെ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും ഭീഷണികൾ വരുന്നതായി പരാതി.പല ഇടങ്ങളിലും വെച്ച് വാഹനം തടയുകയും കാർ കത്തിച്ചുകളയും എന്ന് വരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി.കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസിന്റെ വാഹനങ്ങളാണ് ഇത്തരത്തിൽ തടയുന്നത്.

കണ്ണൂർ,പയ്യന്നൂർ,കാൽട്ടക്‌സ് എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ അനുഭവം ഉണ്ടാകാറുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.ചില ഇടങ്ങളിൽ കാർ തടഞ്ഞ് യാത്രികരെ അതിൽ നിന്നും ഇറക്കി അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോകുന്ന സ്ഥിതി വരെ ഉണ്ടാകുന്നതായും ഇവർ പറയുന്നു.ഓൺലൈൻ ടാക്സിക്കാരെ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ എടുക്കൻ സമ്മതിക്കില്ല എന്നാണ് വാഹനം തടയുന്നവരുടെ നിലപാട്.എന്നാൽ കണ്ണർ വിമാനത്താവളത്തിൽ നിന്നും ഓൺലൈൻ ബുക്കിങ്ങിലൂടെ ടാക്സി സർവീസ് നടത്തുന്നതിന് അനുമതി നേടിയിരിക്കുന്നത് കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ആണ്.

ഇതിനെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്നാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ ആവശ്യം.

error: Content is protected !!