നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും . വടകരയിലാണ് ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നത് . മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും മലബാറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും ഉറച്ച് നിന്നതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടത്. മത്സര രംഗത്തേക്ക് ഇറങ്ങാൻ സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് മേൽ സമ്മർദ്ദം ശക്തമായിട്ടുണ്ട്. വയനാട് ടി. സിദ്ദിഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.

error: Content is protected !!