നീരവിന് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്

വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്ര വ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. നീരവ് മോദിയെ വിട്ടു കിട്ടാനായി 2018 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി ഉത്തരവോടെ ഇനിയുള്ള ഏതു ദിവസവും അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് വിവരം. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ ബ്രിട്ടണ്‍ ഇന്ത്യക്ക് കൈമാറുകയും ചെയ്യും. എന്നാല്‍ ഉത്തരവിനെതിരെ നീരവിന് അപ്പീല്‍ പോകാന്‍ സാധിക്കും.

error: Content is protected !!