തിരുവനന്തപുരത്തും വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വഴി കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.25 കിലോയുടെ വൻ ശേഖരമാണ് പിടികൂടിയത്.തിരുവനന്തപുരം ആർപിഎഫും എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

ഷാലിമാർ എക്സ്പ്രെസ്സിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടിച്ചത്,പായ്ക്കറ്റുകളാക്കി സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു.തിരച്ചിൽ മുൻകൂട്ടി കണ്ട് പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യപകമായി കേരളത്തിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന മാഫിയ ആണ് ഇതിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

error: Content is protected !!