ലോക നാടക ദിനാശംസകൾ മോദിക്ക് നേർന്ന് രാഹുൽ

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിസൈല്‍ പരീക്ഷിച്ച ഡി.ആര്‍.ഡി.ഒയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നും അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിന ആശംസകള്‍ അറിയിച്ചു.

‘ഡി.ആര്‍.ഡി.ഒ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിന ആശംസകള്‍ നേരുന്നു’; രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലായിരുന്നു മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ ചരിത്ര പരീക്ഷണം എന്നും മോദി വാര്‍ത്താ സമ്മേളനത്തില്‍‍ പറഞ്ഞു.

error: Content is protected !!