എഴുത്തുകാരി അഷിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വായന ലോകം

പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചേ ഒരു മണിക്കായി യിരുന്നു അന്ത്യം. ഒരു കാലത്ത് മലയാള കഥയിൽ സ്വന്തമായൊരിടം നേടിയ എഴുത്തുകാരി കുറച്ച് കാലം എഴുത്തിന്റെ ലോകത്ത് നിന്ന് ഉൾവലിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മൂന്നാലു വർഷമായി വളരെ സജീവമായിരുന്നു.ഇക്കാലത്താണ് മാധ്യമത്തിൽ കഥകൾ വീണ്ടും വന്ന് തുടങ്ങിയത്. ഈയിടെ മാതൃഭൂമിയിൽ ശിഹാബുദ്ദീൻ പൊയ്ത്തും കടവുമായുള്ള ദീർഘ സംഭാഷണം വളരെയധികം ചർച്ചകൾക്ക് കാരണമായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ചു. ദല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം  മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.
“വിസ്മയചിഹ്നങ്ങള്‍”(1987), “അപൂര്‍ണ വിരാമങ്ങള്‍” (1993), “അഷിതയുടെ കഥകള്‍”(1996) “മഴമേഘങ്ങള്‍”, “ഒരു സ്ത്രീയും പറയാത്തത്” (1998)“നിലാവിന്‍റെ നാട്ടില്‍” (2002), “ശിവസേവന സഹവര്‍ത്തനം”, “മയില്‍പ്പീലി സ്പര്‍ശം”, “ഭൂമി പറഞ്ഞ കഥകള്‍” (1999),“പദവിന്യാസങ്ങള്‍” (1999) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

അഷിതയുടെ കഥകളില്‍ സ്ത്രീയുടെ പല അവസ്ഥകളെയും  വളരെ ഹൃദയസ്പൃക്കാംവിധം അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീയുടെ അവസ്ഥ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള ധാരണയും അവരുടെ കഥകളില്‍ കൃത്യമായി നിഴലിക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ കത്തുന്ന തെരുവുവിളക്കുകള്‍ പോലും നിഷ്കരുണവും ആഭാസകരവുമായ ചിരിയോടെയാണ് സാധാരണ സ്ത്രീകളെ എതിരേല്ക്കുന്നത്. ഏതവസ്ഥയിലും മനുഷ്യന് താങ്ങാവേണ്ട നിയമപാലകരാകട്ടെ, അങ്ങേയറ്റം ക്രൂരതയോടെ മിക്കപ്പോഴും പെരുമാറുന്നു. ഭ്രാന്താശുപത്രിയില്‍ നിന്നും, അസുഖമില്ലാത്തതിനാല്‍ പുറത്തു പോകാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ തികച്ചും അനാഥയായിപ്പോകുന്നു. ഇത് അഷിതയുടെ കഥയിലെ അവസ്ഥയല്ല. സമൂഹത്തില്‍, നമ്മുടെ മുന്നില്‍ നടക്കുന്ന കാഴ്ചയാണ്. വായനക്കാരന്‍റെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്.

“ഒരു സ്ത്രീയും പറയാത്തത്” 1998. “പദവിന്യാസങ്ങള്‍” (32 റഷ്യന്‍ കവിതകള്‍) – നവംബര്‍ 1999. “അപൂര്‍ണവിരാമങ്ങള്‍” – “വിസ്മയ ചിഹ്നങ്ങള്‍” – ജൂലൈ, 1987 “അഷിതയുടെ കഥകള്‍” – ഒക്ടോബര്‍ 1996. “മഴമേഘങ്ങള്‍” – മാര്‍ച്ച് 1998. “ശിവേന സഹപ്രവര്‍ത്തനം” (വിവര്‍ത്തനം) “റൂമിപറഞ്ഞ കഥകള്‍” – ജൂണ്‍, 1999. “മയില്‍പ്പീലി ദര്‍ശനം” (നോവല്‍) ഒക്ടോബര്‍ 2001. “നിലാവിന്‍റെ നാട്ടില്‍” – ഒക്ടോബര്‍ 2002. “അമ്മ എന്നോട് പറഞ്ഞ നുണകള്‍” – 2006.  എന്നിവയാണ് പ്രധാന കൃതികൾ.

error: Content is protected !!