തുഷാർ ജയിക്കുമോ ? വെള്ളാപ്പള്ളി പറയുന്നു …

തൃശൂരില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ജയിക്കുമോ? കൃത്യമായ ഉത്തരം പറയാതെ വെള്ളാപ്പള്ളി നടേശന്‍. 100 ശതമാനം ജയിക്കുമെന്ന് മകനും. സ്ഥാനാര്‍ഥിയായതിനാല്‍ എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമോയെന്ന ചോദ്യത്തിനും രണ്ടുപേര്‍ക്കും രണ്ടു മറുപടിയായിരുന്നു.

സ്ഥാനാര്‍തിഥ്വം പ്രഖ്യാപിച്ച ശേഷം അച്ഛന്റെ അനുഗ്രഹം തേടിയായിരുന്നു തുഷാര്‍ കൊല്ലത്തെ എസ്.എന്‍.ഡി.പി ക്യാമ്പ് ഓഫീസിലെത്തിയത്. മകന് വെള്ളാപ്പള്ളി ആശംസ നേര്‍ന്നു. 100 ശതമാനം ജയിക്കുമെന്നാണ് തുഷാറിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം തുഷാര്‍ രാജി വെക്കണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്. എന്നാല്‍ സ്ഥാനം രാജി വയ്ക്കുന്നതിനെപ്പറ്റി ആവര്‍ത്തിച്ചുചോദിച്ചെങ്കിലും ജനറൽ സെക്രട്ടറിയോട് ചോദിക്കണമെന്നായിരുന്നു തുഷാറിന്റെ ആവർത്തിച്ചുള്ള മറുപടി. അച്ഛനും മകനും വ്യത്യസ്ത നിലപാട് പറയുമ്പോഴും മകന് വേണ്ടി പ്രചരണത്തിനറങ്ങാനാണ് അമ്മ പ്രീതി നടേശന്റെ തീരുമാനം.

error: Content is protected !!