സിസ്റ്റർ ലൂസി കളപ്പുരയോട് പുറത്ത് പോകാൻ സഭ ; പോകില്ലായെന്ന് ഉറച്ച് കന്യാസ്ത്രീ

പുറത്തുപോകാനുള്ള സഭയുടെ നിർദ്ദേശം ഖേദകരമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര.സന്യാസം തുടരുക തന്ന ചെയ്യും എന്നും കന്യാസ്ത്രീ വ്യക്തമാക്കി.

ലൈംഗീക പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തത് മുതലാണ് സിസ്റ്റർ ലൂസിക്ക് എതിരെ കാനോൻ നിയമങ്ങൾ ചൂണ്ടിക്കാണിച്ച് അച്ചടക്ക നടപടികൾ ആരംഭിച്ചത്.

എന്നാൽ വീണ്ടു നിർദ്ദേശങ്ങൾ തെറ്റിച്ച് ഉത്തരവാദിത്വപെട്ടവരുടെ അനുമതിന് ഇല്ലാതെയാണ് സിസ്റ്റർ ചാനൽ ചർച്ചകളിൽ പങ്കെടുത്തത് എന്ന് ചോണ്ടികാട്ടിയാണ് പുതിയ നടപടി.ഇത് കൂടാതെ കാർ വാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വൃത്തത്തിന് എതിരാണെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.സ്വയം പുറത്ത് പോയില്ലെങ്കിൽ പുറത്താക്കുമെന്നും കത്തിൽ പറയുന്നതായി സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പുത്തിയ കത്തിൽ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തത് അച്ചടക്ക ലംഘനങ്ങളുടെ പട്ടികയിൽ പറഞ്ഞിട്ടില്ല.ഏതു തന്നെ ആയാലും സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.പുറത്ത് പോകുന്നില്ലെങ്കിൽ അതിന്റെ കാരണം ഏപ്രിൽ 16 ന് അകം അറിയിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

error: Content is protected !!