സുരേഷ് ഗോപിയുടെ മകനും ചിലർ അവസരങ്ങൾ നിഷേധിക്കുന്നു

താരപുത്രനായ ഗോകുൽ സുരേഷിനും ചിലർ അവസരങ്ങൾ നഷ്ട്ടപെടുത്തുന്നതായി ആരോപണം. ചാനൽ അഭിമുഖത്തിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്.

അഭിനയിക്കുന്ന സിനിമകൾ ഒന്നും അത്ര വിജയം ആകുന്നില്ല.എന്നാൽ നല്ല സിനിമകളിൽ പലരും അവസരം നഷ്ട്ടപെടുത്തിയതായി ഇദ്ദേഹം പറയുന്നു.നല്ല സംവിധായാകരും രചയിതാക്കളും തന്റെ അടുത്തേക്ക് വരുന്നത് തടയുകയാണ് ചിലർ എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

എന്നാൽ ഇതിൽ സങ്കടമില്ലെന്നും ഗോകുൽ പറയുന്നു.ആരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല.എങ്കിലും തന്റെ കഴിവിനൊത്ത് പരിശ്രമിക്കുകയാണ് ഇദ്ദേഹം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അഭിനയിച്ചതോടെ പ്രണവിനെയും അരുൺ ഗോപിയെയും പരിചയപ്പെടാൻ കഴിഞ്ഞതായും മാസ്റ്റർപീസിലൂടെ മമ്മുട്ടിയെപ്പോലെയുള്ള വലിയ നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതായും ഗോകുൽ കൂട്ടിച്ചേർത്തു.

error: Content is protected !!