തളിപ്പറമ്പിൽ സ്കൂൾ വിട്ട് പോകും വഴി വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. പാണപ്പുഴയിലെ ശ്യാം സത്യന്‍ (23)നെയാണ് തളിപ്പറമ്പ് സിഐ എ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തതത്.

ഇന്നലെ ഉച്ചക്ക് രണ്ടരക്ക് ബക്കളം കാനൂലിലായിരുന്നു സംഭവം. പെണ്‍കുട്ടിയോട് വഴിചോദിച്ച് പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച് ബലമായി ആള്‍ത്താമസമില്ലാത്ത വീട്ടിന് പിറകില്‍ കൊണ്ടുപോയി ലൈംഗിക ഉദ്ദേശത്തോടെ ചുംബിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ശ്യാമിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശ്യാമിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

സ്വകാര്യ കമ്പനിയുടെ ഡയകര്ട് മാര്‍ക്കറ്റിങ്ങ് ഏജന്‍സിയുടെ കീഴില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പുസ്തക വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി.

error: Content is protected !!