ജയരാജന്റെ ചുമരെഴുതിയ മതിൽ തകർത്തു ; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ ഇടതു മുന്നണി സ്ഥാനാർത്ഥി പി ജയരാജന് വോട്ട് അഭ്യർത്ഥിച്ച് എഴുതിയ മതിൽ തകർത്തു.തലശ്ശേരി കൊമ്മൻവയലിലാണ് സംഭവം.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു.മതിൽ തകർത്തത് ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപണം.

അതെ സമയം ഇന്നലെ പേരാമ്പ്ര സികെജി കോളേജിൽ പ്രചരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു.പ്രതിഷേധം കനത്തതോടെ കോളേജിൽ പ്രവേശിക്കാനാകാതെ മുരളീധരന് മടങ്ങേണ്ടി വന്നു.

error: Content is protected !!