തിരഞ്ഞെടുപ്പ് ; യുപിയിൽ പിടികൂടിയത് 6 ലക്ഷം ലിറ്റർ മദ്യം

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ദ്യ​ത്തി​ന്‍റെ​യും പ​ണ​ത്തി​ന്‍റെ​യും കു​ത്തൊ​ഴു​ക്ക്. യു​പി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു 37 കോ​ടി രൂ​പ​യും 6,92,519 ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്ത​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​ൽ. വേ​ങ്കി​ടേ​ശ്വ​ർ പ​റ​ഞ്ഞു.

നാ​ല് ല​ക്ഷം ലൈ​സ​ൻ​സു​ള്ള ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പും പോ​ലീ​സും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് മ​ദ്യ​വും പ​ണ​വും പി​ടി​കൂ​ടി​യ​ത്.

2,610 കി​ലോ സ്ഫോ​ട​ക വ​സ്തു​ക​ളും യു​പി​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

error: Content is protected !!