തോറ്റാൽ രാജ്യസഭാ സീറ്റ് വേണം – തുഷാർ

ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജെഎ​സ്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ​ത്തി​നു മ​റു​ത​ന്ത്ര​വു​മാ​യി ബി​ഡി​ജെഎ​സ് രം​ഗ​ത്ത്. തു​ഷാ​ർ തോറ്റാൽ രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ബി​ഡി​ജെഎ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.

തൃ​ശൂ​രി​ൽ താ​ൻ തോ​റ്റാ​ലും രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് തു​ഷാ​ർ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​റ​പ്പും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് തു​ഷാ​ർ നേരത്തെ പ​റ​ഞ്ഞിരുന്നു. സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി തു​ഷാ​ർ ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്.

തു​ഷാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ഷാ​ർ മ​ത്സ​രി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് ബി​ജെ​പി വി​ല​യി​രു​ത്ത​ൽ.

നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ തു​ഷാ​ർ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ വി​ല​യി​രു​ത്ത​ൽ.

error: Content is protected !!