സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 5 മരണം

വയനാട് വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു .പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കി കട്ടപ്പനയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് രണ്ട് പേര്‍ മരിച്ചത്.

വയനാട്‌ പഴയ വൈത്തിരിയിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് തിരൂരിലേക്ക്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട്‌ എതിരെ വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. തിരൂർ സ്വദേശികളായസാബിർ,കഹാർ,സുഫിയാൻ എന്നിവരാണ് മരിച്ചത്.ഒരാള്‍ ഗുരുതരമായ പരിക്കുളോടെ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വെള്ളയാംകുടി സൊസൈറ്റി സ്വദേശികളായ രാജൻ, ഏലമ്മ എന്നിവരാണ് മരിച്ചത്. നാല് പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടുപേര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

 

 

error: Content is protected !!