കണ്ണൂരിൽ ലഹരി ഒഴുകുന്നു ; മയ്യിലിൽ എംഡിഎംഎ യുമായി ഒരു സംഘം പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 3.460 ഗ്രാം എം.ഡി.എം.എ ,0.050 ഗ്രാം എൽ. എസ്.ഡി സ്റ്റാമ്പ് ,15 ഗ്രാം ഉണക്ക കഞ്ചാവ് ,എന്നിവയുമായി മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. മയ്യിൽ കയരളം മൊട്ടയിലെ കെ.പി ഹൗസിൽ തമീം, കൂത്തുപറമ്പ് പാറാൽ റുബീനാ മൻസിലിൽ സുൽത്താൻ ഹൈദരാലി, കൂത്തുപറമ്പ് കൈതേരി പാലം സജിന മൻസിലിൽ ജസിൽ കെ.പി എന്നിവരാണ് അറസ്റ്റിലായത് .ഇവരുടെ പേരിൽ എൻ.ഡി.പി. എസ് ആക്ട് പ്രകാരം കേസ്സെടുത്തു.

മയ്യിൽ കരളയത്ത് വെച്ചാണ് ഇന്നലെ വൈകുന്നേരം ഇവരെ എംഡിഎംഎ യുമായി പിടികൂടുന്നത്.KL58 W 1786 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി വസ്തുക്കൾ കടത്തികൊണ്ട് വന്നത്. ബാംഗ്ലൂരിൽ നിന്നും വാങ്ങി കൂത്തുപറമ്പ് ,കണ്ണൂർ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ തോതിൽ ലഹരി ഒഴുകുന്നുണ്ട്.അതോടൊപ്പം കുറ്റകൃത്യങ്ങൾക്കും കുറവില്ല.ഈ സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാനത്തെ മുഴുവൻ ലഹരി വസ്തുക്കളുടെ ലഭ്യതയും ഇതിനുശേഷമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്കും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ വെച്ച് കൂടുതൽ അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് യുവാവ് മരണപ്പെട്ടിരുന്നു.ഇത് സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.ജില്ലയുടെ മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ചും വലിയ തോതിൽ ലഹരിമരുന്നുകൾ സുലഭമാണ്.

മയ്യിലിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രേമരാജൻ.പി,ഷാജി കെ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഐ.ബി പാർട്ടിയാണ് എം ഡി എം എ യുമായി എത്തിയ പ്രതികളെ പിടികൂടിയത്. സംഘത്തിൽ പി.ഒ മാരായ ദിനേശൻ, സുധീർ കെ.ടി, പ്രജീഷ് കുന്നുമ്മൽ, വിനോദൻ, ദിലീപ്, അബ്ദുൾ നിസാർ സി.ഇ.ഒമാരായ ഷിബു കെ.സി,വിനോദ്.ടി.ഒ, ബിജേഷ് എം ,സി പി ഒ ബിജു എന്നിവരുമുണ്ടായിരുന്നു.

error: Content is protected !!