പ്രേരണയുടെ ബിജെപി ബന്ധം ; പ്രതികരിക്കാൻ തയ്യാറാകാതെ ശ്രീധരൻപിള്ള

ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ പ്ര​വേ​ശ​ന​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ ഹർജി ന​ല്‍​കി​യ അ​ഞ്ച് യു​വ​തി​ക​ളി​ല്‍ പ്ര​മു​ഖ​യാ​യി​രു​ന്ന പ്രേ​ര​ണാ​കു​മാ​രി​ക്ക് ബി​ജെ​പി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ ബി​ജെ​പി.

ദേവസ്വം മ​ന്ത്രി ക​ട​കംപ​ള്ളി സു​രേ​ന്ദ്ര​നാ​ണ് ഫേസ്ബുക്കിൽ പ്രേ​ര​ണാ​കു​മാ​രി താ​മ​ര​ ചി​ഹ്ന​വു​മാ​യി നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ബി​ജെ​പി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. “കൊ​ണ്ടു ന​ട​ന്ന​തും നീ​യേ ചൗ​ക്കീ​ദാ​റേ​, കൊ​ണ്ടു കൊ​ല്ലി​ച്ച​തും നീ​യേ ചൗ​ക്കീ​ദാ​റേ’ എ​ന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

എ​ന്നാ​ല്‍ പോ​സ്റ്റ് താ​ന്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള പ്രതികരിച്ചു.

error: Content is protected !!