ബിജെപിയുടെ ജനപ്രീതിയിൽ ഇടിവെന്ന് സർവേ

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ 85 സീറ്റുകളുടെ കുറവ് എന്‍.ഡി.എക്ക് ഉണ്ടാകുമെന്ന് സി വോട്ടര്‍ സര്‍വേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എം.പിമാര്‍ അടക്കമുള്ളവരുടെയും ജനപ്രീതിയിലെ ഇടിവ് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വേ പറയുന്നു. ബീഹാറില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകുമെന്നും സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.

2014ല്‍ ഉത്തര്‍പ്രദേശ്, മഹാഹാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയാണ് ഭൂരിഭാഗം സീറ്റുകളും നേടിയത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 187 ലോക്സഭാ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്കും എ.ഐ.എ.ഡി.എം.കെ അടക്കമുള്ള സഖ്യകക്ഷികള്‍ക്കുമായി. എന്നാല്‍, 2019ല്‍ ഈ സംസ്ഥാനങ്ങളില്‍ മോദിക്കും ബി.ജെ.പിക്കും കാര്യങ്ങളത്ര സുഗകരമല്ലെന്നാണ് വിലയിരുത്തലുകള്‍. 2014ല്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 73 സീറ്റുകള്‍ നേടിയ എന്‍.ഡി.എക്ക് നിരവധി ഘടകകങ്ങള്‍ ഇവിടെ തിരിച്ചടിയായുണ്ട്.

മോദിയുടെ ജനപ്രതീ 43.9 ശതമാനമാണെങ്കിലും സീ വോട്ടറുടെ സര്‍വേയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജനപ്രതീ വെറും 22.2 ശതമാനം മാത്രമാണ്. എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനപ്രീതി വെറും 8.2 ശതമാനവും. കൂടാതെ എസ്.പി.ബി.എസ്.പി സഖ്യവും പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസും ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. 44 സീറ്റുകള്‍ ഇവിടെ എന്‍.ഡി.എക്ക് നഷ്ടമാകുമെന്നാണ് സി വോട്ടര്‍ കണക്കാക്കുന്നത്. മഹാരാഷ്ട്രയില്‍ 48ല്‍ 41സീറ്റ് നേടിയ എന്‍.ഡി.എക്ക് ഇത്തവണ ഏഴ് സീറ്റുകള്‍ കൂടി നഷ്ടമായേക്കും.

തമിഴ്നാട്ടിലാണ് വന്‍ തിരിച്ചടി എന്‍.ഡി.എക്ക് ലഭിക്കുക. 39 സീറ്റ് എന്‍.ഡി.എയുടെ അക്കൌണ്ടിലേക്ക് വരവ് വച്ച ഇവിടെ ഇത്തവണ യു.പി.എ 34 സീറ്റ് നേടുമെന്ന് വിലയിരുത്തപ്പെടുന്നു. ഹിന്ദി ബെല്‍റ്റില്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പശ്ചിമ ബംഗാളിലാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കിലും അവിടെ പരമാവധി എട്ട് സീറ്റേ എന്‍.ഡി.എക്ക് ലഭിക്കാനിടയുള്ളൂ. കൂട്ടത്തില്‍ ബീഹാറില്‍ 31ല്‍ 36ആയി എന്‍.ഡി.എ നില മെച്ചപ്പെടുത്തുമെന്നും കണക്കാക്കുന്നു.

error: Content is protected !!