മോഹൻലാലും പൃഥ്വിയും പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് ; ‘നിങ്ങൾ അത് ചെയ്യരുത് ‘ !!

തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം ലൂസിഫറിന് ആവേശകരമായ പിന്തുണയാണ് ആദ്യ ദിവസങ്ങളിൽ ലഭിക്കുന്നത്.മലയാളത്തിലെ തന്നെ സർവ്വകാല റെക്കോർഡായ പുലിമുരുകൻ പഴങ്കഥയാകും എന്ന് വരെ പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.എന്നാൽ സിനിമ കാണാൻ വരുന്ന പ്രേക്ഷകർ ആവേശത്താൽ ചെയുന്ന ചില ദ്രോഹത്തെക്കുറിച്ചും അതിനേക്കാൾ ഉപരി ഒരു കൂറ്റകൃത്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കുകയാണ് സംവിധായകനായ പൃഥ്വിയും മോഹൻലാലും.

സിനമയുടെ ദൃശ്യങ്ങൾ പലതും മൊബൈൽ ക്യാമറകളിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയതോതിൽ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.ഇത് സിനിമയെ ദോഷകരമായി ബാധിക്കുമെന്നും നിയമപരമായി ഇത്തരം വിനോദങ്ങൾ കുറ്റകൃത്യമാണെന്നും പ്രേക്ഷകരെ ഓർമിപ്പിക്കുകയാണ് ഇരുവരും.ലാലിന്റെയും പൃഥ്വിയുടേയും ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/365947683460934/posts/2162213430501008/

മോഹന്‍ലാലും പൃഥ്വിരാജും പറയുന്നു

‘സുഹൃത്തുക്കളെ, ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫര്‍’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫര്‍’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. സസ്‌നേഹം Team L’

സമീപ കാലത്തായി വലിയ തോതിൽ സിനിമകൾ തിയേറ്ററുകളിൽ നിന്നും ഷൂട്ട് ചെയ്യപ്പെട്ട് ചെറിയ ക്ലിപ്പുകളായി എഡിറ്റ് ചെയ്തും ചെയ്യാതെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.കോപ്പിറൈറ് ആക്ട് പ്രകാരം ഇത് കുറ്റകരമാണ്.വ്യാജ പതിപ്പുകൾ സാമൂഹ്യമാധ്യമൾ വഴി പ്രചരിപ്പിക്കുന്നതിന് സമാനമായ കൂറ്റകൃത്യമാണ് ഇത്.സിനിമ പ്രവർത്തകർ തന്നെ ഇതിന് എതിരെ രംഗത്ത് വന്നത് ഭാവി സിനിമകൾക്കും ഗുണം ചെയ്യും.

error: Content is protected !!