പിള്ളയുടെ മനസ്സിൽ എന്ത് ; ശബരിമല പ്രചാരണ വിഷയമാക്കും എന്ന സുരേന്ദ്രന്റെ നിലപാട് പിള്ള തള്ളി

ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ തുടങ്ങിയ തമ്മിലടി അവസാനിക്കുന്നില്ല. മണ്ഡലത്തിൽ ശബരിമല സംബന്ധിച്ച വിവാദങ്ങളും പ്രശ്നങ്ങളും പ്രധാന പ്രചരണ വിഷയമാക്കുമെന്ന് കെ.സുരേന്ദ്രന്‍റെ നിലപാട് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തള്ളി.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ താനാണ്. ശബരിമല പ്രധാന പ്രചരണ വിഷയമാക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങളും ബിജെപി തുടർ ഭരണം നടത്തേണ്ടതിന്‍റെ ആവശ്യകതയും മുൻനിർത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയത്. ഈ നിലപാടാണ് സംസ്ഥാന അധ്യക്ഷൻ തന്നെ തള്ളിക്കളഞ്ഞത്.

പത്തനംതിട്ടയിൽ മത്സരിക്കാൻ അവസാന നിമിഷം വരെ ശ്രമം നടത്തിയ ശ്രീധരൻപിള്ളയ്ക്ക് ഒടുവിൽ സുരേന്ദ്രന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണയും ഇത്തവണ സുരേന്ദ്രനൊപ്പം നിന്നു.

error: Content is protected !!