ഓച്ചിറ കേസ് ; പെൺകുട്ടിയെയും തട്ടികൊണ്ടുപോയ യുവാവിനെയും മുംബൈയിൽ നിന്നും കണ്ടെത്തി

ഓച്ചിറയിൽ നിന്നും കാണാതായ രാജസ്ഥാനി പെൺകുട്ടിയെ കണ്ടെത്തി.കാണാതായ ശേഷം പത്താം ദിനമാണ് മുംബൈയിൽ വെച്ച് പെൺകുട്ടിയെയും തട്ടികൊണ്ടുപോയ യുവാവിനെയും പോലീസ് കണ്ടെത്തുന്നത്.

മുഹമ്മദ് റോഷൻ എന്ന യുവാവാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്.കൂട്ടുപ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിയുമായി യുവാവ് 4 ദിവസം മുൻപാണ് റോഷൻ ബോംബെയിൽ എത്തിയത് എന്നാണ് അറിയുന്നത്.പൊലീസിന് ലഭിച്ച സൂചനകളും ഫോൺകോളുകളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്താൻ കഴിഞ്ഞത്.പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും.വൈദ്യപരിശോധനയും നടത്തിയ ശേഷമാകും പെൺകുട്ടിയെ നാട്ടിലേക്ക് കൊണ്ടുവരിക.

error: Content is protected !!