കണ്ണൂർ മുഴപ്പിലങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം ; മരണകാരണം മയക്കുമരുന്ന് അളവ് കൂടിയത്

കണ്ണൂർ മുഴപ്പിലങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.മുഴപ്പിലങ്ങാട് ബീച്ചിലെ ഖാലിദിന്റെ മകൻ മിഖ്ദാദ് (21) ആണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞു.

മൃതദേഹത്തിന്റെ അരികിൽ നിന്നും സിറിഞ്ചുകൾ കണ്ടെടുത്തിരുന്നു.അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മിഖ്ദാദിന്റെ സുഹൃത്ത് തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണ്.

മയക്കുമരുന്ന് കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.ഇയാളിൽ നിന്നാണ് മിഖ്ദാദ് അബോധാവസ്ഥയിൽ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുന്നുണ്ട് എന്ന വിവരം ലഭിക്കുന്നത്.നിറയെ വീടുകളുള്ള ഇ എം എസ് റോഡിനടുത്താണ് സംഭവം.

കുറെ നാളുകളായി കുട്ടികൾ പലരും ഇവിടേയ്ക്ക് എത്തുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി.എന്നാൽ എന്തിനാണ് ഇവിടേയ്ക്ക് വരുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നതായും പറയുന്നു.

 

error: Content is protected !!