‘അവസാനം പോകുന്നവർ ലൈറ്റ് ഓഫ് ചെയ്യണം , വൈദ്യുതി അമൂല്യമാണ് ‘ ; കോൺഗ്രസിനെ ട്രോളി വൈദ്യുതി മന്ത്രി മണി

ഇത് ട്രോളുകളുടെ കാലമാണ്.സാമൂഹ്യമാധ്യമങ്ങളിലെ ചില ട്രോളൻമാരെ സഹിക്കാൻ പറ്റില്ല.അതുപോലെ ട്രോളാൻ കഴിവുള്ള നിരവധി പേരുണ്ട്.എന്നാൽ ഇത്തരം ട്രോളുകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വേണ്ടുന്ന സന്ദേശം കൈമാറുന്ന ഉദ്യമവുമായി ആദ്യം കടന്ന് വന്നത് കേരള പൊലീസാണ്.ഇവരുടെ ട്രോളുകളും പലതു വൈറൽ ആണ്.

എന്നാൽ മന്ത്രിസഭയിലുള്ളവരും ട്രോളൽ ആരംഭിച്ചിരിക്കുന്നു.പ്രസംഗ ശൈലികൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപെട്ട ചുരുക്കം ചിലരിൽ ഒരാളായ മണി ആശാൻ എന്ന എം.എം മണിതന്നെയാണ് ഈ താരം.’അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫ് ചെയ്ത ശേഷമേ പോകാവൂ എന്നാണ് എം.എം മാണിയുടെ ഓർമ്മപ്പെടുത്തൽ.താഴെ വൈദ്യുതി അമൂല്യമാണ് എന്ന എഴുത്തും സേവ് ഇലെക്ട്രിസിറ്റി എന്ന ഹാഷ് ടാഗും.

സംഭവം ഒറ്റനോട്ടത്തിൽ തന്നെ കോൺഗ്രസിനെ ട്രോളിയതാണെന്ന് വ്യക്തം.മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയതിന് പിന്നാലെയാണ് എം.എം മാണിയുടെ പോസ്റ്റ് ഫേസ്ബുക്കിൽ വന്നത്.നിമിഷങ്ങൾക്കകം സംഭവം വൈറലായി.

നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നും മണി പോസ്റ്റിൽ ചേർത്തു.

error: Content is protected !!