കണ്ണൂരിൽ നാളെ (മാര്‍ച്ച് 20) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മലപ്പട്ടം സെന്റര്‍, കുപ്പം, അടിച്ചേരി, പടപ്പക്കരി ഭാഗങ്ങളില്‍  നാളെ (മാര്‍ച്ച് 20) രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് 5.30 വരെയും പെരുവളത്ത് പറമ്പ്, പറമ്പ് മടപ്പുര, പെട്രോള്‍ പമ്പ്, പൈസായി, പൈസായി ക്രഷര്‍, മാമാനം ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ 11 മണിവരെയും വൈദ്യുതി മുടങ്ങും.
 ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് ഫ്രാന്‍സിസ്, രാജന്‍പീടിക, ജെടിഎസ്, സ്വരാജ്, എയര്‍ട്ടല്‍ തോട്ടട, ആപ്കോ വെഹിക്കിള്‍, ഐടിഐ, ഗോള്‍ഡന്‍ എന്‍ക്ലെയ്വ് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചൈനക്ലേ, റെയില്‍വേ സ്റ്റേഷന്‍ പരിസരം, മാടായി തെരു, വെങ്ങര ഗേറ്റ് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
11 കെ വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എരഞ്ഞോളി പാലം മുതല്‍ കൊളശ്ശേരി റോഡ് വരെയുള്ള ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 20) മുതല്‍ മാര്‍ച്ച് 23 വരെ പകല്‍ സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും. 
error: Content is protected !!