കുഴൽക്കിണർ ഇനി പഴയപോലെ എളുപ്പമല്ല

വരള്‍ച്ച രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിക്കുന്നതിനുമായി സ്വകാര്യ ആവശ്യത്തിനായി വ്യക്തികളും സ്ഥാപനങ്ങളും കുഴല്‍ കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പൊതു കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് 30 മീറ്ററിനുള്ളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ പാടില്ല, കുഴല്‍ കിണല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂര്‍ണമായ മേല്‍വിലാസം, കുഴല്‍ കിണല്‍ കുഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സര്‍വ്വേ നമ്പര്‍, നിര്‍മ്മിക്കുന്നതിന്റെ ആവശ്യം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്, അപേക്ഷ ലഭിച്ചാല്‍ സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെള്ളത്തിന്റെ ആവശ്യത്തിന് മാത്രമാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെള്ളം ലഭ്യമാകുന്ന കിണറോ കുടിവെള്ള കണക്ഷനോ, 30 മീറ്ററിനുള്ളില്‍ പൊതു കുടിവെള്ള സ്രോതസ്സോ ഇല്ല എന്നുറപ്പുള്ള കേസുകളില്‍ അനുമതി നല്‍കാം, കുഴല്‍ കിണര്‍ കുഴിക്കുന്ന ഏജന്‍സികള്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നും അനുമതി പത്രം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്, കുഴല്‍ കിണര്‍ നിര്‍മ്മിച്ച ശേഷം വെള്ളം കച്ചവടം ചെയ്യുന്നതായോ, അമിതമായ തോതിലുള്ള ജല ചൂഷണമോ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി കുഴല്‍ കിണറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതാണ്.

അനുമതി നല്‍കിയ കുഴല്‍ കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തില്‍ ആഴ്ച തോറും സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!