വടകരയിൽ മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തം

വടകരയില്‍ മത്സരിക്കാന്‍ സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് എ.ഐ.സി.സിയിലേക്ക് സന്ദേശ പ്രവാഹം. മുല്ലപ്പള്ളിയെ തന്നെ മത്സരിപ്പിക്കണമെന്ന് ആര്‍.എം.പി ആവശ്യപ്പെട്ടതായാണ് സൂചന.

വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന് മലബാറിലെ യുഡി.എഫ് സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കും. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥികള്‍ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.

വയനാട് ടി സിദ്ദിഖ് സ്ഥാനാര്‍ഥിയായേക്കും. മുല്ലപ്പള്ളിയും സിദ്ദിഖും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നുവെന്ന് അടൂര്‍ പ്രകാശ് ഫേസ് ബുക്കില്‍ കുറിച്ചു.

error: Content is protected !!