ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് തന്നെ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യ ആ​റ്റി​ങ്ങ​ലി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി. അ​ടൂ​ർ പ്ര​കാ​ശാണ് ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടുന്നത്. സ്വ​ന്തം ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ടൂ​ർ പ്ര​കാ​ശ് തന്നെയാണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റ്റി​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തു​മൂ​ലം ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പ​നം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം ആ​രം​ഭി​ച്ചു.

ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നും സീ​റ്റ് ഉ​റ​പ്പി​ച്ച​താ​യാ​ണ് വി​വ​രം. വ​യ​നാ​ട് സീ​റ്റി​നെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വ​ട​ക​ര​യി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​തി​നി​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ക്കാ​ര്യം കെ​പി​സി​സി​യോ​ടും എ​ഐ​സി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

error: Content is protected !!