പൊള്ളിപ്പൊളിഞ്ഞ് കേരളം ; ഇന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്. ഇടുക്കിയിലും കോഴിക്കോടുമായി മൂന്ന് പേർക്ക് പൊള്ളലേറ്റു. സൂര്യാതപ മുന്നറിയിപ്പ് നീട്ടുമെന്നാണ് സൂചന.പാലക്കാട് ഇന്നും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.

കേരളം ചുട്ടുപൊള്ളുമ്പോഴും വേനൽ മഴ ഉടൻ പെയ്യില്ലെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിലും. ഇടുക്കിയിൽ രാജാക്കാട് സ്വദേശി ബിനു എന്ന കർഷകന് സൂര്യാതപമേറ്റു. കോഴിക്കോട് മുക്കത്ത് 2 പേർക്ക് പൊള്ളലേറ്റു. ചേന്നമംഗല്ലൂർ സ്വദേശി ഇല്യാസിന് പാടത്ത് വച്ച് കഴുത്തിലാണ് പൊള്ളലേറ്റത്. പൊയിൽ സ്വദേശി വർക്കിക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് സൂര്യാതപമേറ്റത്. ഇരുവരെയും മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 29 വരെ സൂര്യാതപ മുന്നറിയിപ്പ് നീട്ടി. കൂടുതൽ ദിവസത്തേക്ക് നീടുമെന്നാണ് അറിയാൻ കഴിഞ്ഞത്.

error: Content is protected !!