കണ്ണൂർ എളയാവൂരിൽ വാഹനാപകടം:അപകടത്തിൽപ്പെട്ടത് ആംബുലൻസും ,കാറും,ബസ്സും

കണ്ണൂർ : കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ എളയാവൂർ സോണൽ ഓഫീസിന് സമീപമാണ് ഉച്ചയോടെ അപകടം നടന്നത് .കാറും ,ആംബുലൻസും ,ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.മട്ടന്നൂരിൽ നിന്നും അപകടത്തിൽപ്പെട്ട മൂന്നുപേരുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മുൻപിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ നോക്കവെ കാറുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.തുടർന്ന് കാർ ഇരിട്ടി കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചു .ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി .കടയുടെ മുൻഭാഗം തകർന്ന നിലയിലാണ് . തലനാരിഴക്കാണ് വൻ അപകടം ഒഴിവായത് ആംബുലൻസിൽ ഉണ്ടായിരുന്നവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!