നടുവിൽ ബോംബ് സ്ഫോടനം ; പ്രതി റിമാൻഡിൽ

നടുവിലിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതി വീട്ടുടമസ്ഥനായ ആർ എസ് എസ് നേതാവ് കോടതിയിൽ കീഴടങ്ങി. ആർ എസ് എസ് താലൂക് കാര്യവാഹക് മുതിരമലയിൽ ഷിബുവാണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെ ഷിബു വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടി മകൻ ഉൾപ്പെടെ 2 കുട്ടികൾക്ക് പരിക്കേറ്റിരുന്നു’ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മകൻ ഗോകുൽ അയൽവാസിയുടെ മകൻ കജൻ രാജ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. ബോംബ് സ്പോടനത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബ് നിർമ്മാണ സാമഗ്രികളും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് തിരച്ചിൽ നടത്തി വരുന്നതിനിടെയാണ്  ഇന്നലെ ഉച്ചയോടെ ഇയാൾ കോടതിയിൽ കീഴടങ്ങിയത്.

error: Content is protected !!