മോദിയെ കേട്ടു ; എംഎൽഎ പെട്ടു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ചൗ​ക്കീ​ദാ​ർ പ്ര​ചാ​ര​ണം ന​ട​ത്തി​യ ബി​ജെ​പി എം​എ​ൽ​എ കു​രു​ക്കി​ൽ. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലെ​യി​റ്റി​ന്‍റെ മു​ക​ളി​ൽ ചൗ​ക്കീ​ദാ​റെ​ന്ന് എ​ഴു​തി​വ​ച്ച മ​ധ്യ​പ്ര​ദേ​ശി​ലെ പ​ന്ധാ​ന എം​എ​ൽ​എ ആ​ണ് കു​രു​ക്കി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ രാം ​ദം​ഗോ​റി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ഴ ചു​മ​ത്തി.

ഖാ​ണ്ഡ്വ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം​എ​ൽ​എ ന​ന്ദ​കു​മാ​ര്‍ സിം​ഗ് ചൗ​ഹാ​നെ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി വാ​ഹ​ന​ത്തി​ല്‍ പോ​കു​മ്പോ​ഴാ​ണ് രാം ​ദം​ഗോ​റി​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഖാ​ണ്ഡ്വ​യി​ൽ രം​ഗ​പ​ഞ്ച​മി ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ വ​ഴി​യി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് രാം ​ദം​ഗോ​ർ കു​ടു​ങ്ങി​യ​ത്. ന​മ്പ​ർ പ്ലെ​യ്റ്റി​നു മു​ക​ളി​ൽ വ​ലി​യ അ​ക്ഷ​ര​ത്തി​ലാ​ണ് ചൗ​ക്കീ​ദാ​റെ​ന്ന് എ​ഴു​തി​യി​രു​ന്ന​ത്.

error: Content is protected !!