കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരിച്ചു

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ശി​ക്ഷാ​ത​ട​വു​കാ​ര​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെച്ച് മ​രി​ച്ചു. പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കാ​പ്പാ​ട് സ്വ​ദേ​ശി ബി​ച്ചു (66) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജ​യി​ലി​ൽ​നി​ന്ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ബി​ച്ചു​വി​നെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും രാ​വി​ലെ 10.30 ഓ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!