കണ്ണൂർ അഴീക്കോട് ബോംബുകളും ഇരുമ്പ് പൈപ്പുകളും പിടികൂടി

അഴീക്കോട് കാപ്പിലെ പീടികയിൽ ബസ് സ്റ്റോപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ബോംബുകളും ഇരുമ്പ് പൈപ്പുകളും പിടികൂടി, ഉഗ്രശേഷിയുളള രണ്ട്സ്റ്റീൽ ബോംബുകളും ഒരു ബോട്ടിൽ ബോംബും, നാല് ഇരുമ്പ് പൈപ്പുകളുമാണ് വളപട്ടണം പോലീസും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തത്.

ജില്ലാ പോലീസ് മേധാവി ശിവവിക്രമിന്റെ നിർദേശ പ്രകാരം വളപട്ടണം എസ് എച്ച് ഒ ആർ.ആനന്ദ് ഐ.പി.എസ്സി ന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് വളപട്ടണം എസ് എച്ച് ഒ അറിയിച്ചു. ജനങ്ങൾക്ക് ഭയരഹിതമായി വോട്ട് ചെയ്യുന്നതിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടം തുടർന്നും ഉറപ്പ് വരുത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

error: Content is protected !!