ഇഡ ചുഴിലികാറ്റിൽ മരണം 1000 ആയി

മൊസാംബിക്കില്‍ ഇഡ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞതായി പ്രസിഡന്റ് ഫിലിപ് നൂയിസി. ഒരു ലക്ഷം പേര്‍ കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു.

വ്യാഴാഴ്ചയാണ് സിംബാബ്‌വെ – മൊസാംബിക് – മലാവി അതിര്‍ത്തിയില്‍ ഇഡ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. കനത്ത നാശമാണ് മൂന്ന് രാഷ്ട്രങ്ങളിലും ചുഴലിക്കാറ്റ് വിതച്ചത്. മൊസാംബിക്കിലാണ് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. ഒരു ലക്ഷം പേര്‍ കടുത്ത ദുരിതം പേറുകയാണെന്നും ആയിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് ഫിലിപ് നൂയിസി പറഞ്ഞു.

അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.

error: Content is protected !!