മരണശേഷം പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കും – ദലൈലാമ

മ​ര​ണ​ശേ​ഷം ത​ന്‍റെ പി​ൻ​ഗാ​മി ഇ​ന്ത്യ​യി​ല്‍ നി​ന്നാ​യി​രി​ക്കാ​മെ​ന്ന് ടി​ബ​റ്റ​ന്‍ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ. ധ​ർ​മ്മ​ശാ​ല​യി​ല്‍ റോ​യി​ട്ടേ​ഴ്സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ പി​ന്‍​ഗാ​മി ഇ​ന്ത്യ​യി​ല്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, ചൈ​ന നി​ശ്ച​യി​ക്കു​ന്ന പി​ന്‍​ഗാ​മി​യെ അം​ഗീ​ക​രി​ക്കി​ല്ല. ചൈ​ന​യു​ടെ പ്ര​തി​നി​ധി​യെ ആ​രും വി​ശ്വ​സി​ക്കു​ക​യി​ല്ലെ​ന്നും ദ​ലൈ​ലാ​മ പ​റ​ഞ്ഞു. ദ​ലൈ​ലാ​മ​യു​ടെ പി​ന്‍​ഗാ​മി​യെ തീ​രു​മാ​നി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്ന് ചൈ​ന നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

error: Content is protected !!