ഡൽഹിയിൽ ഇരുനില ബസ് അപകടത്തിൽപെട്ടു ; 8 പേർ മരിച്ചു

ഡ​ൽ​ഹി​യി​ൽ ഇ​രു​നി​ല ബ​സ് ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ യ​മു​ന എ​ക്സ്പ്ര​സ്‌​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ആ​ഗ്ര​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

error: Content is protected !!