കൊട്ടിയൂരിൽ ഔട്ടോ ടാക്സി മറിഞ്ഞ് 2 പേർ മരിച്ചു

മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​കാ​വ് ഉ​ത്സ​വം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വ​ർ സ​ഞ്ച​രി​ച്ച കോ​ൾ ടാ​ക്സി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ബാ​വ​ലി പെ​രു​വ​ക സ്വ​ദേ​ശി ര​മേ​ശ് ബാ​ബു (38) , യാ​ത്ര​ക്കാ​രി ആ​റ​ളം​ഫാം പ​തി​നൊ​ന്നാം ബ്ലോ​ക്കി​ലെ ശാ​ന്ത എ​ന്നി​വ​രാ​ണ് മ​രിച്ചത്.

ആ​റ​ളം​ഫാം പ​തി​നൊ​ന്നാം ബ്ലോ​ക്കി​ലെ രാ​ജു (45), സീ​ത (31), അ​പ​ർ​ണ (14) എ​ന്നി​വ​ർക്ക് പ​രി​ക്കേറ്റു. വെള്ളിയാഴ്ച രാ​വി​ലെ ഏ​ഴി​ന് കൊ​ട്ടി​യൂ​ർ – ബോ​യ്സ് ടൗ​ൺ ചു​രം റോ​ഡി​ലെ ആ​ശ്ര​മം ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ൾ​ടാ​ക്സി​യി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​റ​ളം ഫാ​മി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ആ​ശ്ര​മം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഫോ​റ​സ്റ്റ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ മു​മ്പി​ലെ വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട കോ​ൾ​ടാ​ക്സി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

error: Content is protected !!