രാഹുലിന്റെ സ്ഥാനാർത്ഥിത്വം ; കോൺഗ്രസ് ബിജെപിക്ക് കളമൊഴിഞ്ഞ് കൊടുക്കുന്നുവെന്ന് സിപിഎം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ നിലപാട് കടുപ്പിച്ച് സിപിഎം. മതേതര ബദലിന്‍റെ നേതൃത്വം കോൺഗ്രസിന് നല്കുന്നത് പുനപരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കി. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദൽ ആലോചിക്കുമെന്നും സിപിഎം വിശദമാക്കി. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് കോൺഗ്രസ് ബിജെപിയ്ക്കായി കളം ഒഴിയുന്നതിന്‍റെ സൂചനയെന്നും നേതൃത്വം പറഞ്ഞു. ബിജെപിയെ എതിർക്കാനെങ്കിൽ രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെയെന്നും സിപിഎം വിശദമാക്കി.

error: Content is protected !!