വയനാട് വിടാതെ മാവോയിസ്റ്റ്

വൈ​ത്തി​രി​യി​ൽ പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നു​ശേ​ഷം വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. വ​യ​നാ​ട് ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ലാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലം​ഗ സം​ഘ​മാ​ണ് ത​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​വ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത​ശേ​ഷം ക​ട​യി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി സു​ഗ​ന്ധ​ഗി​രി​യി​ലും മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്നു. നാല് തവണയാണ് മാ​വോ​യ്സ്റ്റു​ക​ൾ സു​ഗ​ന്ധ​ഗി​രി​യി​ൽ എ​ത്തി​യ​ത്.

error: Content is protected !!