‘ഇതാണ് രാഷ്ട്രീയ തോന്ന്യവാസം ‘ ; ആലത്തൂരിൽ രമ്യ ഹരിദാസന്റെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടു

ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കാവശ്ശേരി വക്കിൽപ്പടിയിൽ പതിച്ച പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്. രമ്യാ ഹരിദാസിന്റെ പോസ്റ്ററിന് മേലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നം ഒട്ടിച്ച നിലയിലായിരുന്നു. സംഭവത്തില്‍ യു.ഡി.എഫ് പൊലീസിൽ പരാതി നൽകി.

error: Content is protected !!