തൊടുപുഴയിൽ ക്രൂര മർദ്ദനത്തിനിരയായ കുട്ടിയുടെ മസ്‌തിഷ്‌ക്ക മരണം സ്ഥിരീകരിച്ചു

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. കുട്ടി മരുന്നിനോട് പ്രതികരിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായ പ്രതി അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന വാടക വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം. കുട്ടിയുടെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.

error: Content is protected !!