അഴീക്കൽ സിൽക്കിലെ കപ്പൽ തീപിടുത്തം ; സുരക്ഷിതമല്ലാത്ത പൊളിക്കൽ രീതിയെന്ന് നിഗമനം

സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കപ്പൽ പൊളിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.കപ്പലിന് തീപിടിച്ചതിനെ തുടർന്ന് പ്രദേശത്താകെ വിഷപ്പുക പടർന്നു.നേരം വെളുക്കുന്നത് വരെ ഈ സ്ഥിതി തുടർന്നത് ജനങ്ങളിൽ പരിഭ്രാന്തിക്ക് ഇടയാക്കി.വെയിൽ തെളിഞ്ഞതോടെയാണ് വിഷപ്പുകയ്ക്ക് അൽപ്പം അയവ് വന്നത്.

പൊതുമേഖല സ്ഥാപനമായ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന ഹൊറൈസൺ എന്ന കൂറ്റൻ കപ്പലിനാണ് തീപിടിച്ചത്.സുരക്ഷിതമല്ലാത്ത ടോർച്ച് കട്ടിങ്ങാണ് അപകടത്തിന് ഇടവരുത്തിയത് എന്നാണ് നിഗമനം.കൂടാതെ കപ്പൽ പൊളിക്കുന്നത് വിദക്ധരല്ല അന്യസംസ്ഥാന തൊഴിലാളികൾ ആണെന്ന ആക്ഷേപവും ഉണ്ട്.

error: Content is protected !!