ജില്ലയിൽ 2 ഇടങ്ങളിൽ നാളെമുതൽ ഒരു മാസത്തേക്ക് ഗതാഗതം നിരോധിച്ചു

കണ്ണൂർ ജില്ലയിൽ 2 ഇടങ്ങളിൽ നാളെ മുതൽ ഗതാഗതം നിരോധിക്കും.തലശ്ശേരി ടെംപിള്‍ ഗേറ്റ്-കണ്ണിച്ചിറ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ മാർച്ച് 26 മുതല്‍ ഏപ്രില്‍ 25 വരെയാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.ഇതുവഴി മാടപ്പീടിക ഭാഗത്തു നിന്നും തലശ്ശേരിയിലേക്കും തലശ്ശേരിയില്‍ നിന്നും മാടപ്പീടിക ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ടെംപിള്‍ ഗേറ്റ്-സൈതാര്‍ പള്ളി-മട്ടാമ്പ്രം പള്ളി റോഡ് വഴി കടന്നു പോകാനാണ് നിർദ്ദേശം.

കൂടാതെ നവീകരണപ്രവൃത്തി നടക്കുന്ന മട്ടന്നൂർ-ഇരിക്കൂർ റോഡിലും മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 25 വരെ ഗതാഗതം നിരോധിച്ചു.പകരം വാഹനങ്ങള്‍ മട്ടന്നൂര്‍ – കടോളിപ്പുറം- കൊളപ്പ റോഡ് വഴി കടന്നു പോകണമെന്നാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചത്.

error: Content is protected !!