കണ്ണൂർ നടുവിലിൽ ബോംബ് സ്ഫോടനം ; സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

കണ്ണൂർ നടുവിലിൽ ബോംബ് സ്ഫോടനം.നടുവിൽ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.സംഭവത്തിൽ 2 സ്കൂൾ വിദ്യാർത്ഥികൾക്ക്  പരിക്കുപറ്റി.പരിക്കേറ്റ വിദ്യാർത്ഥികളെ തളിപ്പറമ്പിൽ പ്രാഥമിക ശുശ്രൂഷ നൽകി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഏഴ് വയസ്സും 10 വയസ്സുമുള്ള കുട്ടികളാണ് അപകടത്തിന് ഇരയായത്.

ആർഎസ്എസ് നേതാവിന്റെ വീട്ടിൽ നിന്നാണ് ബോംബ് പൊട്ടിയത്.താലൂക്ക് കാര്യവാഹക് ഷിബു മുതിരമലയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!