ഇനി മുതൽ കിണറുകളിൽ സ്കെയിൽ ; പാറമടകൾ തേടിപിടിക്കാനും തീരുമാനം

കണ്ണൂർ : ജല നിരപ്പ് നിരീക്ഷിക്കുന്നതിനായി ജില്ലയിലെ കുളങ്ങളില്‍ ജല സ്‌കെയില്‍ സ്ഥാപിക്കാനൊരുങ്ങി ഹരിത കേരളം മിഷനും ജല സംരക്ഷണ വകുപ്പും. തിരുവനന്തപുരം കാട്ടാക്കടയില്‍ നടപ്പാക്കി വിജയിച്ച വാട്ടര്‍സ്‌കെയില്‍ പദ്ധതിയാണ് ജില്ലയിലെ കുളങ്ങളില്‍ നടപ്പാക്കാനൊരുങ്ങുന്നത്.

ആദ്യ ഘട്ടം എടക്കാട് ബ്ലോക്കിലെ കുളങ്ങളിലാണ് വാട്ടര്‍ സ്‌കെയില്‍ സ്ഥാപിക്കുക. സ്‌കെയില്‍ സ്ഥാപിച്ച കുളങ്ങളിലെ വെള്ളത്തിന്റെ ഗുണമേന്മയും ഇതോടൊപ്പം പരിശോധിക്കും. പാറമടകളിലും വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കാന്‍ ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ജില്ലയിലെ മുഴുവന്‍ കുളങ്ങളുടെയും പാറമടകളുടെയും കണക്കുകള്‍ ഹരിത കേരളം മിഷന്‍ ശേഖരിക്കും. രൂക്ഷമായ വരള്‍ച്ചയില്‍ പാറമടകളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്നറിയാന്‍ ഗുണമേന്മ പരിശോധനയും ഇതോടൊപ്പം നടത്തും. ജി പി എസ് സംവിധാനം വഴി ജലാശയങ്ങള്‍ കണ്ടെത്താനുള്ള പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും.

ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജലമാണ് ജീവന്‍ എന്ന ആശയം മുന്‍നിര്‍ത്തി കുടുംബശ്രീ മിഷന്റെ സഹായത്തോടെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ഹരിത കേരളം മിഷന്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  വേനല്‍ മഴയെ ലക്ഷ്യമിട്ട് പരമാവധി താത്കാലിക തടയണകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഹരിത കേരള മിഷന്റ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നു.

error: Content is protected !!