ഹൈബി ഈഡനെതിരെ മത്സരിക്കാൻ സരിതയും

എറണാകുളം മണ്ഡലത്തിനാണ് സരിത എസ് നായർ മത്സരിക്കുക.സോളാർ ലൈംഗീക പീഡന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ ഇട്ട ഹൈബി ഈഡനെതിരെയാണ് സരിത മത്സരിക്കാൻ ഒരുങ്ങുന്നത്.ഇതിനായി എറണാകുളം കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക കൈപറ്റി അവർ മടങ്ങി.

കോൺഗ്രസിലെ 12 ഓളം നേതാക്കൾക്കെതിരെ കേസെടുക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ അദ്ദേഹം അതിന് ഒരു മറുപടി പോലും തന്നിട്ടില്ല എന്നും സരിത പറഞ്ഞു.ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും അവർ ചോദിച്ചു.

എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇട്ട ആളുകൾ ഈ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.അതിനെ ഒന്ന് ചോദ്യം ചെയ്യുക എന്നതാണ് മത്സരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.അല്ലാതെ മത്സരിച്ച് ജയിച്ച് പാർലമെന്റിൽ പോയി ഇരിക്കാനൊന്നും അല്ല എന്നും സരിത പറയുന്നു.

error: Content is protected !!