എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ട എന്നത് വ്യക്തിപരമായ അഭിപ്രായം – വെള്ളാപ്പള്ളി നടേശൻ

എ​സ്എ​ൻ​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തു​ഷാ​ര്‍ അ​ച്ച​ട​ക്ക​മു​ള്ള സം​ഘ​ട​നാ നേ​താ​വാ​ണെ​ന്നും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട സ​മ​യ​ത്ത് അ​ദ്ദേ​ഹം ചെ​യ്യു​മെ​ന്നും എ​സ്എ​ൻ​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ മു​ന്‍​പ് മ​ല്‍​സ​രി​ച്ച​പ്പോ​ള്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​ത്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു ഇ​ത് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​യ​നാ​ട്ടി​ൽ രാ​ഹു​ല്‍​ഗാ​ന്ധി മ​ല്‍​സ​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്ക​ള്‍ കൂ​ടു​ത​ല്‍ വോ​ട്ട് ബി​ജെ​പി​ക്ക് ല​ഭി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

error: Content is protected !!