പ്രചാരണത്തിൽ മേധാവിത്തം ഉറപ്പിച്ച് കോൺഗ്രസ്

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ന്യായ് പദ്ധതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കോണ്‍ഗ്രസ് മേധാവിത്വം തിരിച്ചുപിടിക്കുന്നു. പുല്‍വാമക്കും വ്യോമാക്രമണത്തിനും ശേഷം ബി.ജെ.പിക്കുണ്ടായിരുന്ന മേല്‍ക്കയ്യാണ് ഇതോടെ നഷ്ടമാകുന്നത്.

ന്യായ് പദ്ധതി പ്രഖ്യാപിച്ച ശേഷം അത് മാത്രം പ്രചരണവിഷയമാക്കുകയാണ് കോണ്‍ഗ്രസ്. ഇന്നലെ രാജസ്ഥാനില്‍ രാഹുല്‍ നടത്തിയ പ്രഭാഷണത്തി‍ല്‍ ഈ പദ്ധതിയായിരുന്നു ഉന്നല്‍, ഇതിന് പുറമെ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. എല്ലാ സംസ്ഥാന അധ്യക്ഷന്മാരും ന്യായ് പദ്ധതിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് വാര്‍ത്ത സമ്മേളനവും നടത്തി. വിഷയം ദേശീയമാധ്യമങ്ങളുടെ ഏറ്റെടുത്ത് കഴിഞ്ഞു. അതിര്‍ത്തിയിലെ ഭീകരാക്രമണവും അതിനുള്ള ഇന്ത്യയുടെ തിരിച്ചടിയും ചര്‍ച്ചയാക്കി പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്ന ബി.ജെ.പിയുടെ പ്രചാരണ തന്ത്രിത്തിനാണ് ഇതോടെ തിരിച്ചടി നേരിട്ടത്. രാഹുല്‍ പ്രാഖ്യാപിച്ച പദ്ധതി വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നാണ് ബി.ജെ.പി ആക്ഷേപം. എന്നാല്‍ ‍കോണ്‍ഗ്രസ് പദ്ധതി നടപ്പിലാക്കാന്‍ കഴിയുന്നത് തന്നെയാണെന്ന് ഇന്നലെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

error: Content is protected !!