ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല ; കോൺഗ്രസ് എംഎൽഎ പാർട്ടി ഓഫീസിലെ കസേരകളുമായി മുങ്ങി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ പാ​ർ​ട്ടി ഓ​ഫീ​സി​ൽ​നി​ന്നു ക​സേ​ര​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി. സെ​ൻ​ട്ര​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി ഓ​ഫീ​സി​ൽ​നി​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ അ​ബ്ദു​ൾ സ​ത്താ​ർ 300 ക​സേ​ര​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.

ഷാ​ഗ​ഞ്ചി​ലെ ഗാ​ന്ധി ഭ​വ​നി​ൽ സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ​സി​പി​യു​മാ​യി ചേ​ർ​ന്ന് കോ​ണ്‍​ഗ്ര​സ് സം​യു​ക്ത യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇ​തി​നു തൊ​ട്ടു​മു​ന്പ് സ​ത്താ​ർ ക​സേ​ര​ക​ളു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു കൈ​യേ​റ്റം. ഈ ​ക​സേ​ര​ക​ൾ ത​ന്‍റെ സ്വ​ന്ത​മാ​ണെ​ന്നും താ​ൻ പാ​ർ​ട്ടി വി​ടു​ക​യാ​ണെ​ന്നും അ​ബ്ദു​ൾ സ​ത്താ​ർ പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് എ​ൻ​സി​പി ഓ​ഫീ​സി​ലാ​ണ് സം​യു​ക്ത യോ​ഗം ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സ​ത്താ​ർ, ഇ​ക്കു​റി ഒൗ​റം​ഗ​ബാ​ദ് ലോ​ക്സ​ഭാ സീ​റ്റി​നാ​യി പ​രി​ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ എം​എ​ൽ​സി​യാ​യ സു​ഭാ​ഷ് ഷം​ബാ​ദി​നാ​ണ് കോ​ണ്‍​ഗ്ര​സ് സീ​റ്റു​ന​ൽ​കി​യ​ത്. ഇ​തി​ൽ സ​ത്താ​ർ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ എ​ൻ​സി​പി​യു​മാ​യി ചേ​ർ​ന്ന് യോ​ഗം കൂ​ടി വി​ളി​ച്ചു​കൂ​ട്ടു​ക കൂ​ടി ചെ​യ്ത​തോ​ടെ സ​ത്താ​ർ ക​ടും​കൈ​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

error: Content is protected !!