വളപട്ടണം പുഴയില്‍ ചാടിയത് അഴീക്കോട് സ്വദേശി; ജഡം തിരിച്ചറിഞ്ഞത് വൈകീട്ടോടെ.

 

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് വളപട്ടണം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞു. അഴീക്കോട് കടപ്പുറംചാല്‍ സ്വദേശി അരവിന്ദന്‍ എന്ന അബൂട്ടി (65) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയശേഷം നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30നാണ് ഇയാള്‍ പാലത്തില്‍ നിന്നും പുഴയിലെക്ക് ചാടിയത്. തുടര്‍ന്ന് വളപട്ടണം പോലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചലിലാണ് 1.30 ഓടെ പാലത്തിനടുത്ത് മൃദേഹം കണ്ടെത്തിയത്.

error: Content is protected !!