ശബരിമല ; വാദം പൂർത്തിയായി…

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. കേ​സ് വി​ധി പ​റ​യാ​ൻ സുപ്രീം കോ​ട​തി മാ​റ്റി. ശ​ബ​രി​മ​ല കും​ഭ മാ​സ പൂ​ജ​ക​ൾ​ക്കാ​യി തു​റ​ക്കു​ന്ന​തി​ന് മു​മ്പ് വി​ധി​യു​ണ്ടാ​കി​ല്ല.

എ​ന്‍​എ​സ്എ​സി​നു വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​പ​രാ​ശ​ര​നാ​ണ് ഇന്ന് വാ​ദം ആ​രം​ഭി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ പ​ന്ത്ര​ണ്ടോ​ളം അ​ഭി​ഷാ​ഷ​ക​രാ​ണ് വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. എ​ല്ലാ​വ​രും വാ​ദി​ച്ച​ത് ഒ​രേ വാ​ദ​ങ്ങ​ളാ​ണെ​ന്നും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ഴു​തി ന​ൽ​കാ​മെ​ന്നും ‌ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് പ​റ​ഞ്ഞു.

വാ​ദി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത അ​ഭി​ഭാ​ഷ​ക​ർ ഫെ​ബ്രു​വ​രി 13ന് ​മു​ൻ​പ് വാ​ദ​ങ്ങ​ൾ എ​ഴു​തി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക. നാ​ല് പേ​രു​ടെ വാ​ദം കേ​ട്ട​പ്പോ​ൾ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​യെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പി​ന്തു​ണ​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ധി​ക്കെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും സ​ർ​ക്കാരി​നുവേണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ൻ ജ​യ​ദീ​പ് ഗു​പ്ത കോ​ട​തി​യെ അ​റി​യി​ച്ചു.

ത​ന്ത്രി​ക്കു വേ​ണ്ടി വി. ​ഗി​രി, ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നു വേ​ണ്ടി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി തു​ട​ങ്ങി​യ​വ​രാ​ണ് ഹാ​ജ​രാ​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്‍​ജ​ൻ ഗൊ​ഗോ​യ്, ജ​ഡ്ജി​മാ​രാ​യ റോ​ഹി​ന്‍റ​ൻ ന​രി​മാ​ൻ, എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണു ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

error: Content is protected !!